Latest News

സര്‍ക്കാരിനെ നോക്കുകുത്തിയാക്കി കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനവുമായി ഗവര്‍ണര്‍

സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ട വിജ്ഞാപനമാണ് ഗവര്‍ണര്‍ ഇറക്കിയത്

സര്‍ക്കാരിനെ നോക്കുകുത്തിയാക്കി കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനവുമായി ഗവര്‍ണര്‍
X

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല വിസി നിയമവുമായി ഗവര്‍ണര്‍. നിയമനത്തില്‍ രാജ്ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സാധാരണ ഗതിയില്‍ സര്‍ക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് സര്‍വ്വകലാശാല പ്രതിനിധി പിന്മാറിയതിനു പിന്നാലെയാണ് ചാന്‍സലറുടെ നടപടി.

ലഭിക്കുന്ന അപേക്ഷകള്‍ ചാന്‍സലറുടെ സെക്രട്ടറി സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍ക്ക് കൈമാറും. ഡിസംബര്‍ അഞ്ചിനു വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ നിര്‍ദേശം. പത്തു വര്‍ഷം പ്രൊഫസര്‍ പോസ്റ്റില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ടു വര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിയില്ല. മുന്‍ ഗവര്‍ണര്‍ ഉള്‍പ്പെടെ സെര്‍ച്ച് കമ്മിറ്റിയെ നല്‍കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിന് മുന്‍പാകെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചിരുന്നില്ല.

കഴിഞ്ഞ 31ാം തീയതിയാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മറ്റി പ്രതിനിധി സര്‍വകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസര്‍ എ സാബു പിന്‍മാറുകയായിരുന്നു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചുരുക്കപ്പട്ടിക നല്‍കിയിരുന്നു. എന്നാല്‍ നിയമനം ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവര്‍ണര്‍ എത്തിയിരുന്നു. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലും ഇപ്പോള്‍ സ്ഥിരം വിസിയില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it