Latest News

സര്‍ക്കാറിനു കീഴിലുളള സിനിമാ സ്ഥാപനങ്ങള്‍ ലയിപ്പിക്കുന്നു: ഇനി എന്‍എഫ്ഡിസി മാത്രം

സ്വത്തുക്കള്‍, ജീവനക്കാര്‍ എന്നിവയുടെ പങ്കിടലിനും മറ്റു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി നടത്തിപ്പു ചുമതലക്കാരനെയും നിയമോപദേഷ്ടാവിനെയും നിയമിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

സര്‍ക്കാറിനു കീഴിലുളള സിനിമാ സ്ഥാപനങ്ങള്‍ ലയിപ്പിക്കുന്നു: ഇനി എന്‍എഫ്ഡിസി മാത്രം
X
ന്യൂഡല്‍ഹി: സര്‍ക്കാറിനു കീഴിലുളള സിനിമാ സ്ഥാപനങ്ങള്‍ ലയിപ്പിക്കുന്നു. രാജ്യത്തെ നാല് വ്യത്യസ്ത സ്ഥാപനങ്ങളായ ഫിലിംസ് ഡിവിഷന്‍, ചലച്ചിത്രോത്സവ ഡയറക്ടറേറ്റ്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയാണ് നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ലിമിറ്റഡില്‍ ലയിപ്പിച്ച് ഒറ്റ സ്ഥാപനമാക്കുന്നത്. ലയനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.


കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, അനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള ചലച്ചിത്രങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടെ എല്ലാ സിനിമാ മേഖലയുടെയും സന്തുലിതവും കേന്ദ്രീകൃതവുമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികള്‍ കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.


സ്വത്തുക്കള്‍, ജീവനക്കാര്‍ എന്നിവയുടെ പങ്കിടലിനും മറ്റു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി നടത്തിപ്പു ചുമതലക്കാരനെയും നിയമോപദേഷ്ടാവിനെയും നിയമിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജീവനക്കാരെ ആരെയും ഒഴിവാക്കാതെ അവരുടെ താല്‍പ്പര്യങ്ങള്‍ മാനിച്ചാകും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലകളിലൊന്നായ ഇന്ത്യയില്‍, വര്‍ഷത്തില്‍ 3000ത്തിലധികം സിനിമകളാണ് നിര്‍മ്മിക്കുന്നത്.




Next Story

RELATED STORIES

Share it