Latest News

കോഫി മേക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

1.11 കോടി രൂപ വിലവരുന്ന 2.33 കി.ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

കോഫി മേക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
X
കരിപ്പൂര്‍: കോഫി മേക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. ദുബയില്‍നിന്നും എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ മലപ്പുറം മൂര്‍ക്കനാട് മേലേതില്‍ മുഹമ്മദ് ഷെഫീഖിനെ (23)നെയാണ് സ്വര്‍ണവുമായി എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് പിടികൂടിയത്. 1.11 കോടി രൂപ വിലവരുന്ന 2.33 കി.ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.



പരിശോധനയില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ടി എ കിരണ്‍, സൂപ്രണ്ട് സി പി സബീഷ്, പൗലോസ്, രഞ്ജി വില്യംസ്, ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജീവ് കുമാര്‍ ശില്‍പ ഗോയല്‍, റഹീസ്, എന്‍ രമേന്ദ്ര സിങ്, കെ പ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it