Latest News

സ്വര്‍ണ കള്ളക്കടത്ത്: ബിജെപിക്ക് പ്രതിരോധം തീര്‍ത്ത് ലേഖനവുമായി മുന്‍ നയതന്ത്രജ്ഞന്‍

സ്വര്‍ണ കള്ളക്കടത്ത്: ബിജെപിക്ക് പ്രതിരോധം തീര്‍ത്ത് ലേഖനവുമായി മുന്‍ നയതന്ത്രജ്ഞന്‍
X

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തില്‍ ബിജെപി, സംഘപരിവാര നേതാക്കളുടെ പങ്കു പുറത്ത് വരുന്നത് തടയാന്‍ മുന്‍ നയതന്ത്രജ്ഞനും വിദേശ കാര്യ വിദഗ്ദനുമായ ഡോ. ടിപി ശ്രീനിവാസന്റെ ലേഖനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു നേരെ സംശയമുന ഉയര്‍ന്ന സാഹചര്യത്തിലാണ് ശ്രീനാവസന്‍ ലേഖനവുമായി പ്രത്യക്ഷപ്പെട്ടത്.

ഏതാനും മാസം മുമ്പ് ബിജെപി അംഗത്വം എടുത്ത ഇന്ത്യയുടെ മുന്‍ നയതന്ത്ര പ്രതിനിധി ടി. പി ശ്രീനിവാസന്‍ 'കേരളവും സ്വര്‍ണക്കടത്തും യുഎഇക്കെതിരേ വിരല്‍ ചൂണ്ടരുത് ' എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയത്. മാതൃഭൂമി ദിനപത്രത്തില്‍ ഞായറാഴ്ച എഡിറ്റ് പേജിലാണ് ലേഖനം പ്രസിദ്ധീകരിച്ചത് .

ജനം ടിവി കോ-ഓഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരിനെതിരേ സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴി പുറത്തുവന്നതിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സംശയത്തിന്റെ നിഴലിലായി. ഇതിന് പിന്നാലെയാണ് ഡോ. ടിപി ശ്രീനിവാസനെ മുന്‍നിര്‍ത്തി സംഘപരിവാരം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. കള്ളക്കടത്തും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റവും എല്ലാം തെറ്റാണെങ്കിലും ഇക്കാരണം കൊണ്ട് യുഎഇയുമായുള്ള ബന്ധം തകര്‍ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്ന് ശ്രീനിവാസന്‍ ലേഖനത്തില്‍ നിസ്സംശയം പറഞ്ഞുവയ്ക്കുമ്പോള്‍ കേസിന്റെ ഗതി എന്താവുമെന്ന് വ്യക്തമാവുകയാണ്.

ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ അവസാനിപ്പിച്ച് ഇവിടെയുള്ള കുറ്റവാളികളെ ശിക്ഷിക്കുകയാണ് കേരളം ചെയ്യേണ്ടതെന്ന് ലേഖനത്തില്‍ പറയുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ഈ രാജ്യദ്രോഹ കേസിലെ ആസൂത്രകരിലേക്കും ഗുണഭോക്താക്കളിലേക്കും അന്വേഷണം പോകരുതെന്ന് പറയാതെ പറയുകയാണ് ശ്രീനിവാസന്‍. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതു മുതല്‍ സ്വപ്നയ്ക്ക് അനില്‍ നമ്പ്യാര്‍ നല്‍കിയ നിര്‍ദേശം തന്നെയാണ് വള്ളിപുള്ളി തെറ്റാതെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്‍ഐഎ ഇത് തള്ളിക്കളഞ്ഞിട്ടും അദ്ദേഹം ഇതേ നിലപാടില്‍ തന്നെയാണ്.

അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് കസ്റ്റംസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷുമായി അനില്‍ നമ്പ്യാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്വര്‍ണം പിടിച്ച ദിവസം അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സ്വപ്ന സുരേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സ്വപ്നയെ ബന്ധപ്പെട്ടതെന്നായിരുന്നു അനില്‍ നമ്പ്യാരുടെ വിശദീകരണം.

ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്ത ജൂലൈ അഞ്ചിന് സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായാണ് കസ്റ്റംസ് കണ്ടെത്തിയത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്. കോണ്‍സുലേറ്റിലേക്കു വന്ന ബാഗേജ് കള്ളക്കടത്തല്ലെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ ഉപദേശം നല്‍കി സഹായിച്ചുവെന്നും സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴി പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണക്കടത്തിന് ബിജെപി ആര്‍എസ്എസ് ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയില്‍

പ്രസിദ്ധപ്പെടുത്തിയ ലേഖനം ഈ കേസിന്റെ അന്തര്‍ധാരകളെ കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നതാണ്.

Next Story

RELATED STORIES

Share it