കണ്ണൂര് വിമാനത്താവളത്തില് സ്വര്ണക്കടത്ത്; ഒരാളെ അറസ്റ്റ് ചെയ്തു
BY BRJ9 Nov 2021 9:15 AM GMT

X
BRJ9 Nov 2021 9:15 AM GMT
കണ്ണൂര്: കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് യാത്രക്കാരനില് നിന്ന് എയര് ഇന്റലിജന്സ് ഉദ്യോഗസ്ഥര് സ്വര്ണം പിടികൂടി. 23.66 ലക്ഷം രൂപ വിലവരുന്ന 489 ഗ്രാം സ്വര്ണമാണ് പിടികൂടിയത്.
സ്വര്ണം കടത്താന് ശ്രമിച്ച കര്ണാടക സ്വദേശി അക്നാസ് മക്കി നസീറിനെ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. ഷാര്ജയില് നിന്നുള്ള ഇന്ഡിഗൊ വിമാനത്തിലാണ് അക്നാസ് എത്തിയത്.
സ്വര്ണം രണ്ട് കാപ്സ്യൂളുകളിലായി മലദ്വാരത്തിലാണ് സൂക്ഷിച്ചിരുന്നത്.
അസിസ്റ്റന്റ് കമ്മീഷണര് മുഹമ്മദ് ഫയ്സ്, സൂപ്രണ്ട് ബേബി വി പി, കെ പി സേതുമാധവന്, ഇന്സ്പെക്ടര് ജുബെര് ഖാന്, ദീപക്, സഞ്ജീവ് ഗുപ്ത, ഹെഡ് ഹവില്ദാര് രാജന് എന്നിവരാണ് സ്വര്ണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്പ്പെടെ 25 പ്രതികള്ക്കും...
16 May 2022 7:12 AM GMT