Latest News

സ്വര്‍ണവിലയില്‍ വര്‍ധന

സ്വര്‍ണവിലയില്‍ വര്‍ധന
X

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 440 രൂപ വര്‍ദ്ധിച്ച് 72,600 രൂപയും ഗ്രാമിന് 50 രൂപ കൂടി 9,075 രൂപയുമായി. യുഎസ് ഡോളറിന്റെ മൂല്യമുയര്‍ന്നത് ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാനഡയ്‌ക്കെതിരായ 35 ശതമാനം താരിഫ് നയം നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

Next Story

RELATED STORIES

Share it