Latest News

'നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം, ഭൂമികുലുക്കത്തിനു കാരണം ഗോവധം': മണ്ടന്‍ വിവരങ്ങളുമായി 'പശു പരീക്ഷ'യുടെ സിലബസ്

നാടന്‍ പശുക്കള്‍ മിടുക്കരാണ്. അവ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഇരിക്കില്ല. എന്നാല്‍ വിദേശിയായ ജഴ്‌സി പശുക്കള്‍ മടിയന്‍മാരാണെന്നും സിലബസില്‍ പറയുന്നു.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം, ഭൂമികുലുക്കത്തിനു കാരണം ഗോവധം: മണ്ടന്‍ വിവരങ്ങളുമായി പശു പരീക്ഷയുടെ സിലബസ്
X

ന്യൂഡല്‍ഹി: രാഷ്ട്രീയ കാമധേനു ആയോഗ് നടത്തുന്ന ദേശീയ പശുശാസ്ത്ര പരീക്ഷക്ക് സിലബസ് പുറത്തിറക്കി. അശാസ്ത്രീയവും വിചിത്രവും ഭൂലോക മണ്ടത്തരങ്ങള്‍ നിറഞ്ഞതുമായ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കിയത്. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണാംശമുണ്ടെന്ന ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത വിവരമാണ് സിലബസില്‍ പറയുന്നത്.


നാടന്‍ പശുക്കള്‍ മിടുക്കരാണ്. അവ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഇരിക്കില്ല. എന്നാല്‍ വിദേശിയായ ജഴ്‌സി പശുക്കള്‍ മടിയന്‍മാരാണെന്നും സിലബസില്‍ പറയുന്നു. ഭൂകമ്പങ്ങള്‍ക്കു കാരണം ഭൂമിക്കടിയിലെ പ്ലേറ്റ്‌ലറ്റുകള്‍ തെന്നിമാറുന്നത് ആണെന്നാണ് ഇതുവരെയുള്ള അറിവ്. എന്നാല്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് ഭൂകമ്പങ്ങള്‍ക്ക് കാരണമെന്ന പുതിയ വിവരവും രാഷ്ട്രീയ കാമധേനു ആയോഗിലെ വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കുവെക്കുന്നു. ഭോപ്പാലില്‍ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ വാതക ദുരന്തമുണ്ടായപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെട്ടവര്‍ ചാണകത്തിന്റെ ആവരണമുളള ചുമരുളള വീടുകളില്‍ താമസിച്ചിരുന്നവരാണെന്ന കണ്ടെത്തലും പരിക്ഷക്കു പഠിക്കാനായി നല്‍കിയിട്ടുണ്ട്.


പശുശാസ്ത്രത്തില്‍ രാജ്യവ്യാപകമായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഫെബ്രുവരി 25നാണ് പരീക്ഷ. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കാത്തിരിയ പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it