ഔദ്യോഗിക പരിപാടിക്കായി ഡല്‍ഹിയിലെത്തിയ ഗോവ ഡിജിപി ഹൃദയസ്തംഭനം മൂലം മരിച്ചു
ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡിജിപിയായി നിയമിതനായത്.
BY BRJ16 Nov 2019 3:02 AM GMT

X
BRJ16 Nov 2019 3:02 AM GMT
പനാജി: ഗോവ ഡിജിപി പ്രണാബ് നന്ദ ഡല്‍ഹിയില്‍ അന്തരിച്ചു. ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. ഹൃദയസ്തംഭനം മൂലമാണ് മരണം.
1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രണാബ് അരുണാചല്‍ പ്രദേശ്, മിസോറാം കാഡറിലെ ഉദ്യോഗസ്ഥനാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡിജിപിയായി നിയമിതനായത്.
ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയ അദ്ദേഹത്തിന് ഇന്ന് അതിരാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്നു തന്നെ മരണം സംഭവിക്കുകയും ചെയ്തു. പോണ്ടിച്ചേരിയിലെ പോലിസ് ഡയറക്ടര്‍ ജനറലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അതിന് മുമ്പ് ദീര്‍ഘകാലം ഐബിയിലായിരുന്നു.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT