ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പുരോഹിതന്‍ അറസ്റ്റില്‍
ക്ഷേത്രത്തിനകത്ത് നിന്നും പെണ്‍കുട്ടി കരഞ്ഞ് ഓടിവരുന്നത് കണ്ട് മാതാപിതാക്കള്‍ അന്വേഷിച്ചപോഴാണ് പീഡന വിവരം അറിഞ്ഞത്

പുരി: ഒഡീഷയിലെ പുരിയിലെ പ്രശസ്തമായ ശ്രീ ജഗന്നാഥ ക്ഷേത്ര പരിസരത്തുള്ള ചെറിയ ക്ഷേത്രത്തിനകത്തിട്ട് 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പുരോഹിതനെ അറസ്റ്റ് ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ദേവാലയ പരിസരത്തുള്ള ഒരു ചെറിയ ക്ഷേത്രത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള പെണ്‍കുട്ടി പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് സംഭവം.
മാതാപിതാക്കള്‍ പ്രധാന ക്ഷേത്രത്തില്‍ ആയിരുന്ന സമയത്ത് തനിച്ച് ബമന ക്ഷേത്രത്തില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. അവിടെ വെച്ചാണ് പുരോഹിതന്‍ പീഡനത്തിനിരയാക്കിയത്. ക്ഷേത്രത്തിനകത്ത് നിന്നും പെണ്‍കുട്ടി കരഞ്ഞ് ഓടിവരുന്നത് കണ്ട് മാതാപിതാക്കള്‍ അന്വേഷിച്ചപോഴാണ് പീഡന വിവരം അറിഞ്ഞത്.
സിംഗാദ്വാര്‍ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരം പുരോഹിതനെ അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് കെ വി സിംഗ് പറഞ്ഞു
RELATED STORIES
ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMTഎകെജി സെന്റര്‍ ആക്രമിച്ച സംഭവം: 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ...
2 July 2022 1:16 AM GMTപിടിച്ചെടുത്ത സ്വര്‍ണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹര്‍ജി എന്‍ഐഎ ...
2 July 2022 12:43 AM GMTഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMT