പഠിക്കാത്തതിന് അമ്മ ശകാരിച്ചു; 17 കാരി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി
ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.

ലക്‌നൗ: പഠിക്കാത്തതിന് അമ്മ ശകാരിച്ചതിനെത്തുടര്‍ന്ന് 17കാരി ജീവനൊടുക്കി. മുറിയില്‍ ഒളിപ്പിച്ചുവച്ച റിവോള്‍വര്‍ ഉപയോഗിച്ച് പെണ്‍കുട്ടി സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ബജ്പുര്‍ മന്‍ ഗ്രാമത്തിലെ വീട്ടില്‍ ടെറസില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പഠിക്കാതെ സമയം കളയുന്നതിന് അമ്മ ശകാരിച്ചതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട് മുറിയിലേക്കു പോവുകയായിരുന്നു. പിന്നീട് വെടിയൊച്ച കേട്ടാണ് എല്ലാവരും എത്തിയത്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ലൈസന്‍സ് ഇല്ലാത്ത റിവോള്‍വര്‍ ഉപയോഗിച്ചാണ് കുട്ടി വെടിയുതിര്‍ത്തതെന്ന് പോലിസ് പറഞ്ഞു. ഇത് എങ്ങനെ കുട്ടിയുടെ കൈയില്‍ എത്തിയെന്നതില്‍ അന്വേഷണം നടന്നുവരികയാണ്. സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലിസിനോടു പറഞ്ഞു. മകള്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും പിതാവ് പറഞ്ഞു.
RELATED STORIES
'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTകശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
15 Aug 2022 5:36 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMT