Latest News

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ജര്‍മനി വഴി വിസരഹിത ട്രാന്‍സിറ്റ് ഒരുക്കി ജര്‍മനി

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ജര്‍മനി വഴി വിസരഹിത ട്രാന്‍സിറ്റ് ഒരുക്കി ജര്‍മനി
X

അഹമ്മദാബാദ്: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ജര്‍മനി വഴിയുള്ള അന്താരാഷ്ട്ര യാത്രകള്‍ക്ക് വിസരഹിത ട്രാന്‍സിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ഫ്രെഡ്രിക് മെര്‍ട്‌സ് ഉറപ്പുനല്‍കി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മെര്‍ട്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനം.

പുതിയ സംവിധാനത്തിലൂടെ, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജര്‍മനിയിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കില്‍ പ്രത്യേകം ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ഇന്ത്യ-ജര്‍മനി ബന്ധം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വ്യാപാരം, സെമികണ്ടക്ടര്‍ നിര്‍മാണം, ക്രിറ്റിക്കല്‍ മിനറല്‍സ് തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. പ്രതിരോധ-വ്യവസായിക മേഖല, ഉന്നത വിദ്യാഭ്യാസം, ടെലികോം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം ഉറപ്പാക്കുന്ന 19 കരാറുകളിലാണ് ഇരുവരും ഒപ്പുവച്ചത്. ഇന്ത്യ-യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തിലാക്കാനും സംയുക്തമായി തീരുമാനിച്ചു

ഇന്ത്യയും ജര്‍മനിയുമായുള്ള ജനകീയ ബന്ധങ്ങളുടെ പ്രാധാന്യം മെര്‍ട്‌സ് പ്രത്യേകം എടുത്തുപറഞ്ഞു. ജര്‍മനിയില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍, കെയര്‍ ഗീവര്‍മാര്‍, സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് എന്നിവര്‍ക്കുള്ള ആവശ്യകത വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, ആരോഗ്യ മേഖലയില്‍ മൂന്നു ലക്ഷം ഇന്ത്യക്കാരെയും ഉന്നത വിദ്യാഭ്യാസത്തിനായി 60,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സ്വീകരിക്കാന്‍ ജര്‍മനി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it