ഗസ ആക്രമണം: വീടുകളില്‍ ഫലസ്തീന് പതാക ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ട മുസ് ലിം യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു

അസംഗഡ്: വടക്കന്‍ ഉത്തര്‍പ്രദേശില അസംഗഡില്‍ ഫലസ്തീന് പതാക വീടുകളിലും വാഹനങ്ങളിലും ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ് ലിം യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു. യാസിര്‍ അഖ്ത്തര്‍ എന്നയാളാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇസ്രായേലിന്റെ ഗസ ആക്രമണത്തില്‍ പ്രതിഷേധിച്ച് വാഹനങ്ങളിലും വീടുകളിലും ഫലസ്തീന് പതാക ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചത്.
അറസ്റ്റ് വിവരം അസംഗര്‍ ജില്ലാ പോലിസ് സൂപ്രണ്ട് സുധിര്‍ കുമാര്‍ സിങ് സ്ഥിരീകരിച്ചു. തന്റെ ഗ്രാമമായ സറെയ്മീറിലെ താമസക്കാരോടാണ് പതാക ഉയര്‍ത്താന്‍ യാസിര്‍ അഭ്യര്‍ത്ഥിച്ചത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷം പതാക ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
യുവാവ് താമസിക്കുന്ന സ്ഥലത്ത് പല മുസ്ലിം വിഭാഗങ്ങളും താമസിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയാല്‍ അത് കലാപകാരണമാവുമെന്നുമാണ് പോലിസ് പറയുന്നത്. യുവാവിന് സ്വന്തം നിലയില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മറ്റുളളവരോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്നുമാണ് പോലിസുകാര്‍ പറഞ്ഞു.
തന്റെ സഹോദരന് സാമൂഹികമാധ്യങ്ങളില്‍ വന്ന ഒരു കുറിപ്പ് പകര്‍ത്തി ഷെയര്‍ ചെയ്യുകയാണ് ചെയ്തെന്ന് സഹോദരന് പറഞ്ഞു. അതേസമയം പോസ്റ്റ് ഇന്ത്യയിലെ ജനങ്ങളോടുള്ള ആഹ്വാനമായിരുന്നില്ലെന്നും ഗസയില്‍ പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ടുളള പോസ്റ്റായിരുന്നെന്നും സഹോദരന് പറഞ്ഞു. അതേസമയം മുസ് ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
34കാരനായ യാസിറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. കടുത്ത വകുപ്പുകളൊന്നുമല്ല ചാര്‍ജ് ചെയ്തിരിക്കുന്നതെന്നും ജാമ്യം ലഭിക്കാന്‍ പ്രയാസമാവില്ലെന്നും അഭിഭാഷകന് താല്‍ഹ അഹമ്മദ് റഷിദി പറഞ്ഞു.
അദ്ദേഹം ചെയ്തത് നിയമവിരുദ്ധമല്ലെങ്കിലും യുപിയാണെന്ന് ആലോചിക്കണമായിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഗസ ആക്രമണത്തില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമല്ല. ഏതാനും ദിവസം മുമ്പ് ശ്രീനഗറില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 11 ദിവസമായി ഗസയില്‍ നടക്കുന്ന ഇസ്രായേലി ആക്രമണത്തില്‍ 230 പേര് കൊല്ലപ്പെട്ടിരുന്നു. അതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രത്യാക്രമണത്തില്‍ 12 ഇസ്രായേലി പൗരന്മാരും കൊല്ലപ്പെട്ടു. ഹമാസാണ് പ്രത്യാക്രമണം സംഘടിപ്പിച്ചത്.
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധമാണ് ലോകമാസകലം നടക്കുന്നത്. ഇസ്രായേല്‍ അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ തെറ്റിച്ചുവെന്നും വിമര്‍ശനമുണ്ട്.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT