Latest News

ഗസയിൽ UNRWAയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇസ്രായേലിനെ പിന്തുണച്ച അമേരിക്കയുടെ നടപടി അപലപനീയം: എസ്ഡിപിഐ

ഗസയിൽ UNRWAയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇസ്രായേലിനെ പിന്തുണച്ച അമേരിക്കയുടെ നടപടി അപലപനീയം: എസ്ഡിപിഐ
X

ന്യൂഡൽഹി :ഗസയിൽ UNRWAയുടെ പ്രവർത്തനങ്ങൾ നിരോധിച്ച ഇസ്രായേലിന്റെ തീരുമാനത്തെ 2025 ഏപ്രിൽ 30-ന് അന്താരാഷ്ട്ര കോടതിയില്‍ പിന്തുണച്ച അമേരിക്കയുടെ നിലപാടിനെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ശക്തമായി അപലപിക്കുന്നു. UNRWAയുമായി സഹകരിക്കാനുള്ള യാതൊരു ബാധ്യതയും ഇസ്രായേലിന് ഇല്ലെന്നാണ് യുഎസ് ആവർത്തിച്ചത്. ഇതിലൂടെ, ഗസയെ ഒരു മഹാദുരന്തത്തിലേക്ക് നയിച്ച 60 ദിവസത്തെ ഉപരോധത്തിനുളള പിന്തുണയാണ് അവര്‍ നല്‍കിയത്. പട്ടിണിയിലായ ഗസയിലേക്കുളള മുവ്വായിരത്തോളം സഹായ ട്രക്കുകൾ തടഞ്ഞുവെച്ച സാഹചര്യത്തിലുളള ഈ നിലപാട്, മാനവിക സഹായങ്ങൾക്ക് തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന നാലാം ജിനീവാ കൺവെൻഷന്‍റെ ലംഘനമാണ്. 59 ലക്ഷം പാലസ്തീൻ അഭയാർത്ഥികൾക്ക് സഹായം നൽകുന്ന UNRWAയുടെ സേവനമാണ് അവഗണിക്കപ്പെടുന്നത്.

UNRWAയുടെ ഹമാസുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള തെളിവില്ലാത്ത ആരോപണങ്ങൾ അടിസ്ഥാനമാക്കി അമേരിക്ക മുന്നോട്ടുവെക്കുന്ന സംശയങ്ങൾ, അന്താരാഷ്ട്ര നിയമത്തെിനെതിരും ജീവൻ രക്ഷിക്കുന്ന സഹായങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ ഇസ്രായേലിന് അവസരമൊരുക്കുന്നതുമാണ്. UNRWAയ്ക്ക് പകരം മറ്റു ഏജൻസികളെ കൊണ്ടുവന്നാൽ മതിയെന്നാണ് യു.എസ് പറയുന്നത്. എന്നാൽ ലക്ഷക്കണക്കിനാളുകളെ ഭക്ഷണവും വിദ്യാഭ്യാസവും നൽകി പോറ്റുന്ന അതിന്റെ സ്ഥാപിത സംവിധാനത്തിന് പകരം നിൽക്കാന്‍ ഒരു ഏജന്‍സിക്കുമാകില്ല.

ഈ നിലപാട് ഫലസ്തീൻ ജനതയുടെ കഷ്ടപ്പാട് ദീര്‍ഘിപ്പിക്കുന്നതുമാത്രമല്ല, അന്താരാഷ്ട്ര മാനവിക സഹായ സ്ഥാപനങ്ങളുടെ വിശ്വസനീയതയും തകർക്കുന്നു. രാജ്യ സുരക്ഷയുടെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങളെ അവഗണിക്കുന്ന അപകടകരമായ മാതൃകയും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു.

യുഎസ് തങ്ങളുടെ നിലപാട് തിരുത്തുകയും, ഇസ്രായേലിനോട് ഉപരോധം അവസാനിപ്പിക്കുവാൻ സമ്മർദ്ദം ചെലുത്തുകയും, UNRWAയുടെ പ്രവര്‍ത്തനാവകാശത്തെ സംരക്ഷിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യമുന്നയിക്കുന്നു. പാലസ്തീന്‍കാരോടുളള ഐക്യദാര്‍ഡ്യം എസ്ഡിപിഐ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. നിബന്ധനകളില്ലാത്ത ജീവന്‍ രക്ഷാ സഹായം പെട്ടെന്നു തന്നെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് രാഷ്ട്രീയ കൂട്ടുകെട്ടുകളേക്കാള്‍ മുന്‍ഗണന നല്‍കി പ്രതിസന്ധിയ്ക്ക് ന്യായമായ പരിഹാരത്തിന് ശ്രമിക്കമണെന്ന് യുഎസിനോട് ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it