പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് മൊത്തക്കച്ചവടക്കാരെ പിടികൂടി
പാലക്കാട് കോങ്ങാട് സ്വദേശിയായ പൂളക്കല്‍ വിഷ്ണു (27), മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശിയായ പഴയ പീടിക മുഹമ്മദ് മുസ്തഫ (33) എന്നിവരാണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ: കഞ്ചാവ് മൊത്തക്കച്ചവടക്കാരെ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും മൊത്തമായി കഞ്ചാവെത്തിച്ചു പെരിന്തല്‍മണ്ണയില്‍ വിതരണം ചെയ്യുന്നവരെ പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ പി സിബിയുടെ നേതൃത്വത്തില്‍ പിടികൂടി.
പാലക്കാട് കോങ്ങാട് സ്വദേശിയായ പൂളക്കല്‍ വിഷ്ണു (27), മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശിയായ പഴയ പീടിക മുഹമ്മദ് മുസ്തഫ (33) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍ ഡി ഫ്രാന്‍സിസ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്.
പെരിന്തല്‍മണ്ണ ഇഎംഎസ് ഹോസ്പിറ്റലിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെ കെഎല്‍ 52 എ 6486 നമ്പര്‍ ബൈക്കിലെത്തിയ ഇവരില്‍നിന്ന് ഒരു കിലോ 550 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
കഞ്ചാവും, കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും, മൊബൈല്‍ ഫോണും, 3000 രൂപയും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ഡി ഫ്രാന്‍സിസ്, വി കുഞ്ഞുമുഹമ്മദ്, ഡി ഷിബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി എച്ച് പ്രത്യുഷ്, എസ് സുനില്‍കുമാര്‍, വി ടി കമ്മുക്കുട്ടി, എക്‌സൈസ് െ്രെഡവര്‍ കെ പുഷ്പരാജ് പങ്കെടുത്തു.
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT