Latest News

അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി

അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി
X

കോഴിക്കോട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. താമരശ്ശേരിക്കടുത്ത് പൂനൂരിലായിരുന്നു സംഭവം. പൂനൂര്‍ പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാര്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പോലിസെത്തി വാഹനം പരിശോധിച്ചപ്പോഴാണ് അമിതവേഗത്തിലെത്തി അപകടം സൃഷ്ടിച്ച കാറില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. രണ്ട് പേരാണ് അപകടം വരുത്തിവെച്ച കാറില്‍ ഉണ്ടായിരുന്നത്. നരിക്കുനി സ്വദേശിയായ യുവാവിനെ ബാലുശ്ശേരി പോലിസ് പിടികൂടി. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it