Latest News

ഇന്ധനവില കുറയും, പാചകവാതക ഇളവ് പുനസ്ഥാപിക്കും; വന്‍പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ഇന്ധനവില കുറയും, പാചകവാതക ഇളവ് പുനസ്ഥാപിക്കും; വന്‍പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം തീവ്രമായ സാഹചര്യത്തില്‍ വമ്പന്‍ തീരുമാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെ എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയുമാണ് കുറച്ചത്.

ഇതോടെ പെട്രോള്‍ വിലയില്‍ 9.50 രൂപയും ഡീസലില്‍ 7 രൂപയും കുറവുവരും.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് നിര്‍ണായകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. വിലക്കയറ്റം തീവ്രമായതാണ് പുതിയ പ്രഖ്യാപനത്തിനു പിന്നില്‍.

ഇതിനുപുറമെ ഓരോ പാചകവാതക സിലിണ്ടറില്‍ 200 രൂപയുടെ കുറവ് വരുത്തും. 12 സിലിണ്ടറുകളാണ് ഒരു വര്‍ഷം അനുവദിക്കുക. ഇതോടൊപ്പം വളത്തിനുള്ള സബ്‌സിഡിയും പുനസ്ഥാപിക്കും.

Next Story

RELATED STORIES

Share it