Latest News

ഇന്ധന വില; മൂന്ന് മാസത്തിനുള്ളില്‍ പെട്രോളിന് 11 രൂപയുടെ വര്‍ധനവ്

ഇന്ധന വില; മൂന്ന് മാസത്തിനുള്ളില്‍ പെട്രോളിന് 11 രൂപയുടെ വര്‍ധനവ്
X

കൊച്ചി: രാജ്യത്ത് പെട്രോള്‍ വിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് അഞ്ചു പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന് 11 രൂപ ഉയര്‍ന്നു. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.91 രൂപയാണ് വില. രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് ഒരു രൂപ 76 പൈസയുടെ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡല്‍ഹിയില്‍ ലിറ്ററിന് 82.03 രൂപയ്ക്കും മുംബൈയില്‍ 88.68 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ ഡല്‍ഹിയില്‍ ലിറ്ററിന് 73.56 രൂപയും മുംബൈയില്‍ 80.11 രൂപയുമാണ്. നികുതി കുത്തനെ ഉയര്‍ന്നത് ആഭ്യന്തര നിരക്കുകള്‍ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര നിരക്കുകള്‍ കുറച്ചെങ്കിലും ഇന്ധനവില ഉയര്‍ന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.91 രൂപയും ഡീസലിന് 79.13 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.09 രൂപയാണ് വില. ഒരുലിറ്റര്‍ ഡീസലിന് 77.38 രൂപയും. കോഴിക്കോട് പെട്രോളിന് 82.44 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 77.74 രൂപയും.




Next Story

RELATED STORIES

Share it