Latest News

പി വി അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് മുന്നണി തീരുമാനിക്കും: കെപിസിസി കാര്യസമിതിയോഗം

പി വി അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് മുന്നണി തീരുമാനിക്കും: കെപിസിസി കാര്യസമിതിയോഗം
X

തിരുവനന്തപുരം: പി വി അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് മുന്നണി തീരുമാനിക്കുമെന്ന് കെപിസിസി കാര്യസമിതിയോഗം. മാസത്തിലൊരിക്കലെങ്കിലും രാഷ്ട്രീയകാര്യസമിതി ചേരണമെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. വ്യക്തികേന്ദ്രീകൃതമായ എല്ലാ ചര്‍ച്ചയും അവസാനിപ്പിച്ച് ഒന്നിച്ച് തദ്ദേശതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കണമെന്നുമുള്ള നിര്‍ദേശവും യോഗം മുന്നോട്ടു വച്ചു.

രമേശ് ചെന്നിത്തല ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടിയില്‍ അങ്ങനെയൊരു സ്ഥാനമുറപ്പിക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മണ്ഡലങ്ങളില്‍ ചുമതല നല്‍കുന്നതുമായി ബന്ധപ്പെട്ട് വി ഡി സതീശനും എ പി അനില്‍കുമാറും തമ്മില്‍ തര്‍ക്കമുണ്ടായി. എന്നാല്‍ മറ്റു നേതാക്കള്‍ ഇടപെട്ട് തര്‍ക്കം അവസാനിപ്പിക്കുകയായിരുന്നു. സര്‍ക്കാരിനുനേരേയുള്ള വികാരം ശക്തമാണെന്നും ജനങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it