Latest News

റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍

സൗദിയില്‍ നടന്ന സെമി ഫൈനല്‍ മല്‍സരത്തില്‍ 3-1നാണ് റയലിന്റെ തകര്‍പ്പന്‍ ജയം.

റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍
X

ദുബായ്: വലന്‍സിയയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍. സൗദിയില്‍ നടന്ന സെമി ഫൈനല്‍ മല്‍സരത്തില്‍ 3-1നാണ് റയലിന്റെ തകര്‍പ്പന്‍ ജയം. ടോണി ക്രൂസ്, ഐസ്‌കോ, ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. ഇന്ന് അര്‍ദ്ധ രാത്രി നടക്കുന്ന രണ്ടാം സെമിയില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.

അതിനിടെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയില്‍ പ്രവേശിച്ചു. സെയ്ന്റ എറ്റെയനെ 6-1 ന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ വിജയം. മൗറോ ഇക്കാര്‍ഡി ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ നെയ്മറും എംബാപ്പെയും ഓരോ ഗോള്‍ നേടി. ജെസ്സെ മൗളിന്റെ സെല്‍ഫ് ഗോളും പിഎസ്ജിക്ക് തുണയായി. ലില്ലേ, ലയോണ്‍, റെമീസ് എന്നിവരും അവസാന നാലില്‍ ഇടം നേടി.



Next Story

RELATED STORIES

Share it