Latest News

പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യം; ഒരു പാട്ടില്‍ കലങ്ങുന്നതല്ല സിപിഎം രാഷ്ട്രീയമെന്ന് ഇ പി ജയരാജന്‍

പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യം; ഒരു പാട്ടില്‍ കലങ്ങുന്നതല്ല സിപിഎം രാഷ്ട്രീയമെന്ന് ഇ പി ജയരാജന്‍
X

തിരുവനന്തപുരം: പാരഡി പാട്ട് വിവാദത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍. ഒരു പാട്ടില്‍ കലങ്ങുന്നതല്ല സിപിഎം രാഷ്ട്രീയം എന്നായിരുന്നു പ്രതികരണം. സിപിഎം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പമാണെന്നും അതില്‍ മാറ്റമില്ലെന്നും ജയരാജന്‍ പറഞ്ഞു. പാട്ടിനെതിരേ പരാതി വന്നിട്ടുണ്ടല്ലോ, അത് നിയമത്തിന്റെ വഴിക്ക് പൊയ്‌ക്കോളും എന്നും അദ്ദേഹം പ്രതികരിച്ചു.

'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ നിലവില്‍ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി, ഭക്തിഗാനത്തെ വികലമാക്കി എന്നായിരുന്നു പരാതി.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചെന്നുാമണ് പരാതിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it