Latest News

ഫ്രീഡം ഫ്‌ളോട്ടില്ല കപ്പല്‍ യാത്ര; ആക്ടിവിസ്റ്റുകളെ തുടര്‍ന്നും തടങ്കലില്‍ വയ്ക്കാന്‍ അനുമതി നല്‍കി ഇസ്രായേലി കോടതി

ഫ്രീഡം ഫ്‌ളോട്ടില്ല കപ്പല്‍ യാത്ര; ആക്ടിവിസ്റ്റുകളെ തുടര്‍ന്നും തടങ്കലില്‍ വയ്ക്കാന്‍ അനുമതി നല്‍കി ഇസ്രായേലി കോടതി
X

ഗസ: ഇസ്രായേല്‍ സൈന്യം തടഞ്ഞുവച്ച ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിലെ എട്ട് ആക്ടിവിസ്റ്റുകളെ തുടര്‍ന്നും തടങ്കലില്‍ വയ്ക്കാന്‍ അനുമതി നല്‍കി ഇസ്രായേലി കോടതി. നാടുകടത്തല്‍ രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെയാണ് തീരുമാനം. ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള മറ്റു നാലു ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ അവരവരുടെ രാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി നാടു കടത്തിയിരുന്നു.

96 മണിക്കൂറിനുശേഷം, സംസ്ഥാനത്തിന് ആക്ടിവിസ്റ്റുകളുടെ സമ്മതമില്ലാതെ അവരെ നിയമപരമായി നാടുകടത്താന്‍ കഴിയുമെന്നും, എന്നാല്‍ നാടുകടത്തല്‍ പാലിക്കുന്നതിനേക്കാള്‍ ജയിലില്‍ തുടരുന്നതാണ് നല്ലതെന്ന് ആകടിവിസ്റ്റുകള്‍ പറഞ്ഞിട്ടുണ്ടെന്നും അവരുടെ അഭിഭാഷകന്‍ ഹദീല്‍ അബു സാലിഹ് പറഞ്ഞു.

മാഡ്ലീന്‍ കപ്പലിലെ ആക്ടിവിസ്റ്റികളുടെ തുടര്‍ച്ചയായ കസ്റ്റഡി തടങ്കല്‍ പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്. വളണ്ടിയര്‍മാരെ ഉടന്‍ മോചിപ്പിച്ച് അവരുടെ ജന്മനാട്ടിലേക്ക് പോകാനോ അല്ലെങ്കില്‍ ഗസയിലേക്കുള്ള ദൗത്യം പുനരാരംഭിക്കുന്നതിനോ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിലേക്കുള്ള നിയമവിരുദ്ധ കടന്നുകയറ്റത്തിന്റെ പേരിലാണ് കോടതി വിധി നിലനില്‍ക്കുന്നതെന്നും എന്നാല്‍ അത് സംഭവിച്ചിട്ടില്ലെന്നും അവര്‍ വാദിക്കുന്നു. അന്താരാഷ്ട്ര ജലാശയത്തിലൂടെ സഞ്ചരിച്ച മാഡ്ലീന്‍ ഇസ്രായേല്‍ പ്രദേശത്തേക്കല്ല, ഫലസ്തീന്‍ സംസ്ഥാനത്തിന്റെ ഭാഗമായ ഗസയിലേക്ക് പോവുകയായിരുന്നു. കപ്പല്‍ തടഞ്ഞത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സംഘടന വാദിച്ചു.

Next Story

RELATED STORIES

Share it