Latest News

എന്‍ സി എച്ച് ആര്‍ ഒ മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിക്ക്

ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ നേതൃത്തില്‍ നടക്കുന്ന ആദിവാസികളുടെ ജനാധിപത്യ, മനുഷ്യാവകാശങ്ങള്‍ക്കായുള്ള ജനകീയ പോരാട്ടങ്ങള്‍ കണക്കിലെടുത്താണ്‌ അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് എന്‍ സി എച്ച് ആര്‍ ഒ അറിയിച്ചു

എന്‍ സി എച്ച് ആര്‍ ഒ മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിക്ക്
X

ന്യൂഡല്‍ഹി: പ്രശസ്ത പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍ സി എച്ച് ആര്‍ ഒ പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മുകുന്ദന്‍ സി മേനോന്റെ സ്മരണയ്ക്കായി എന്‍ സി ആര്‍ ഒ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പ്രമുഖ ഗോത്രാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ ലൂര്‍ദ് സ്വാമിയെ തിരഞ്ഞെടുത്തു. ഡോ. ജെ. ദേവിക (തിരുവനന്തപുരം), ഇബ്‌നു സഊദ്് (ചെന്നൈ) പ്രൊഫ. അമിത് ഭട്ടാചാര്യ (കൊല്‍ക്കത്ത), എന്‍ പി ചെക്കുട്ടി (കോഴിക്കോട്), അഡ്വ. ജയവിന്ധ്യാല (ഹൈദരാബാദ്) എന്നിവരടങ്ങിയ സമിതിയാണ് രാജ്യവ്യാപകമായി ലഭിച്ച നോമിനേഷനുകളില്‍ നിന്നും ജെസ്യൂട്ട് പുരോഹിതന്‍ കൂടിയായ സ്റ്റാന്‍ സ്വാമിയെ തിരഞ്ഞെടുത്തത്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ നേതൃത്തില്‍ നടക്കുന്ന ആദിവാസികളുടെ ജനാധിപത്യ, മനുഷ്യാവകാശങ്ങള്‍ക്കായുള്ള ജനകീയ പോരാട്ടങ്ങള്‍ കണക്കിലെടുത്താണ്‌ അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് എന്‍ സി എച്ച് ആര്‍ ഒ അറിയിച്ചു. മഹാരാഷ്ട്രയില്‍ 2018ല്‍ നടന്ന ഭീമ കൊറെഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റിലായ സ്റ്റാന്‍ സ്വാമി ഇപ്പോള്‍ തലോജ ജയിലിലാണ് ഉള്ളത്.




Next Story

RELATED STORIES

Share it