യുഎഇയില്‍ കൊവിഡ് ബാധിച്ച് നാലു മരണം
BY NAKN1 Jan 2021 12:18 PM GMT

X
NAKN1 Jan 2021 12:18 PM GMT
അബുദാബി: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍ മരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1730 പേര്‍ക്ക് രോഗം ബാധിച്ചു. 1435 പേര്‍ രോഗ മുക്തി നേടിയതായും മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ, രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,07,822 ആയി. ഇവരില്‍ 1,84,442 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 665 പേര്‍ കൊവിഡ് ബാധമൂലം മരണപ്പെട്ടു. നിലവില്‍ രാജ്യത്ത് വിവിധ ആശുപത്രികളിലായി 22,711 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
യു.എ.ഇയില്‍ ഇതുവരെ 20.8 ദശലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, അജ്മാന്‍, റാസല്‍ഖൈമ, അബുദാബി എന്നീ എമിറേറ്റുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story
RELATED STORIES
വന് ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്ത്തന ആരോപണം: കുടകില് മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്ട്ടി...
20 May 2022 8:44 AM GMTകണ്ണൂര് പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്...
20 May 2022 6:56 AM GMTഇന്ത്യ വംശഹത്യയുടെ മുനമ്പില്; ബ്രിട്ടനില് പ്രചാരണവുമായി ഡിജിറ്റല്...
20 May 2022 6:46 AM GMT