Latest News

ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു

ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ക്ഷിതി ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്.

ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു
X
കൊല്‍ക്കത്ത: റവല്യൂഷനിറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍എസ്പി) ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമബംഗാള്‍ മുന്‍മന്ത്രിയുമായിരുന്ന ക്ഷിതി ഗോസ്വാമി അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ക്ഷിതി ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്. ആര്‍എസ്പിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലുടെയായിരുന്നു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കര്‍ഷക പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. രണ്ട് പതിറ്റാണ്ടോളം അദ്ദേഹം പശ്ചിമ ബംഗാളിലെ പൊതുമരാമത്ത് മന്ത്രിയായിരുന്നു.





Next Story

RELATED STORIES

Share it