Latest News

മുന്‍ തേജസ് റിപോര്‍ട്ടര്‍ അബ്ദുസലാം നിര്യാതനായി

മുന്‍ തേജസ് റിപോര്‍ട്ടര്‍ അബ്ദുസലാം നിര്യാതനായി
X

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ പേഴത്തുംമൂട് അബ്ദുസലാം(62) കോഴിക്കോട് നിര്യാതനായി. വിവിധ പത്രങ്ങളിലായി ദീര്‍ഘകാലം റിപോര്‍ട്ടറും സബ് എഡിറ്ററുമായിരുന്നു.

തേജസ് കോഴിക്കോട് ബ്യൂറോയില്‍ രണ്ട് വര്‍ഷം റിപോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട്. സിറാജ് പത്രത്തിലും ദീപികയിലും റിപോര്‍ട്ടറായിരുന്നു.

പിതാവ് പേഴത്തുംമൂട് പരേതനായ അബ്ദുസമദ്, ഭാര്യ: റഹ്മത്ത്(മൂവാറ്റുപുഴ). മക്കള്‍: സല്‍മാന്‍, ഷഹന്‍ഷാന്‍, ഷാരൂഖ്. മരുമക്കള്‍: ഷഹനാസ്, അമല്‍ ജഹാന്‍, ശബനം ജാസ്മിന്‍.


Next Story

RELATED STORIES

Share it