Latest News

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് തോല്‍വി

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് തോല്‍വി
X

ന്യൂഡല്‍ഹി; പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് എഎപി സ്ഥാനാര്‍ത്ഥിക്കു മുന്നില്‍ അടിയറവ് പറഞ്ഞു. ഈ മണ്ഡലത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബഹുദൂരം പിന്നിലായി.

പാട്യാല അര്‍ബന്‍ മണ്ഡലത്തില്‍ നിന്നാണ് അമരീന്ദര്‍ ജനവിധി തേടിയത്. എഎപിയുടെ അജിത് പാല്‍ സിങ്ങ് കോലിയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

ജനാധിപത്യം വിജയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് അനുമദനങ്ങള്‍ എന്ന് അമരീന്ദര്‍ ട്വീറ്റ് ചെയ്തു.

രണ്ട് തവണ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നു അമരീന്ദര്‍.

2017 തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ 49 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്.

തിരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ രാജിവച്ച് പുതിയ പാര്‍ട്ടി സ്ഥാപിച്ചത്.

Next Story

RELATED STORIES

Share it