Latest News

ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു

ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു
X

ഭുവനേശ്വര്‍; ഒഡീഷ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഭുവനേശ്വരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

ജാര്‍സുഗുഡ മണ്ഡലത്തില്‍ 6 തവണ എംഎല്‍എയായിരുന്നിട്ടുണ്ട്. ഒരിക്കല്‍ സുന്ദര്‍ഗഡില്‍നിന്ന് ലോക്‌സഭയിലുമെത്തി.

1989-90, 1999-2000 കാലയളവിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. ഒഡീഷയിലെ ആദ്യ ഗോത്രവര്‍ഗ മുഖ്യമന്ത്രിയുമാണ്.

1974ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1980ലും 2004ഉം എംഎല്‍എയായി.

ജാര്‍സുഗുഡയില്‍ അധ്യാപകനായാണ് തുടക്കം. പിന്നീട് പഞ്ചായത്ത് രാഷ്ട്രീയത്തിലെത്തി.

സബിത, സഞ്ജുക്യ, മഞ്ഞുലത, സുനിത, അനിത എന്നിങ്ങനെ അഞ്ച് മക്കളാണ് ഉള്ളത്.

Next Story

RELATED STORIES

Share it