ഐ എം വിജയന് പദ്മശ്രീ ശുപാര്‍ശ
BY BRJ17 Jun 2020 1:09 PM GMT

X
BRJ17 Jun 2020 1:09 PM GMT
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐ എം വിജയന് പദ്മശ്രീ ശുപാര്‍ശ. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയനെ ശുപാര്‍ശ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി 79 മല്‍സരങ്ങളില്‍ നിന്നായി വിജയന്‍ 40 ഗോളുകള്‍ നേടിയിട്ടുണ്ട്. 1990ല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ വിജയന്‍ 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായിട്ടുണ്ട്. 2003ല്‍ രാജ്യം അദ്ദേഹത്തെ അര്‍ജുനാ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. മോഹന്‍ ബഗാന്‍, കേരളാ പോലിസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി വമ്പന്‍ പ്രകടനങ്ങളായിരുന്നു വിജയന്‍ കാഴ്ചവച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി മൂന്നു തവണ വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളാ പോലിസ് അക്കാഡമിയിലെ സ്‌ട്രൈക്കറായി 17ാം വയസ്സിലാണ് വിജയന്‍ കരിയറിന് തുടക്കം കുറിച്ചത്.
Next Story
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTമിനിലോറിയില്‍ വന്‍ സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ...
25 Nov 2023 8:06 AM GMTസ്കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ...
21 Nov 2023 2:23 PM GMTതൃശ്ശൂരിലെ സ്കൂളില്‍ വെടിവയ്പ്; പൂര്‍വവിദ്യാര്‍ഥി കസ്റ്റഡിയില്‍
21 Nov 2023 7:11 AM GMT