മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനേയും സഹോദരനേയും ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
BY NAKN16 April 2021 3:39 PM GMT
X
NAKN16 April 2021 3:39 PM GMT
മാള: കുഴൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എന്‍ ഡി പോള്‍സനേയും സഹോദരന്‍ ജോണ്‍സനേയും ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഉച്ചയോടെ കുണ്ടൂര്‍ വയലാര്‍ ജംഗ്ഷന്‍ പരിസരത്ത് വെച്ച് പാലാപ്പറമ്പില്‍ ഷാജു എന്നയാള്‍ ജോണ്‍സനെ മര്‍ദ്ദിച്ചിരുന്നു. പരിക്കേറ്റ ജോണ്‍സന്‍ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സഹോദരനെ കാണാനായി പോള്‍സണ്‍ എത്തിയ സമയത്ത് ഷാജു വീണ്ടും ആശുപത്രിയിലെത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായി ഷാജു പോള്‍സനേയും ജോണ്‍സനേയും മര്‍ദ്ദിക്കുകയായിരുന്നു. പോള്‍സന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഇതേസമയം ആശുപത്രിയിലുണ്ടായിരുന്ന പോലീസ് ഷാജുവിനെ കയ്യോടെ പിടികൂടി. മദ്യപിച്ച് അക്രമമുണ്ടാക്കിയ വകുപ്പ് പ്രകാരം കേസെടുത്തതായി മാള പോലീസ് അറിയിച്ചു.
Next Story
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT