Latest News

യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ചു; മുന്‍ ആസ്ട്രേലിയന്‍ എംപിക്ക് അഞ്ചര വര്‍ഷത്തിലധികം തടവ്

യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ചു; മുന്‍ ആസ്ട്രേലിയന്‍ എംപിക്ക് അഞ്ചര വര്‍ഷത്തിലധികം തടവ്
X

മെല്‍ബണ്‍: രണ്ടുയുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് മുന്‍ ആസ്ട്രേലിയന്‍ എംപി ഗാരെത്ത് വാര്‍ഡിന് അഞ്ചു വര്‍ഷവും ഒമ്പതു മാസവും തടവ് ശിക്ഷ. 2013ലും 2015ലും നടന്ന സംഭവങ്ങളിലാണ് ശിക്ഷ വിധിച്ചത്. നിലവില്‍ ഇയാള്‍ ജയിലിലാണ്. ഇതുപോലുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുമെന്ന് സമാന ചിന്താഗതിക്കാരായ കുറ്റവാളികള്‍ക്ക് കര്‍ശനമായ സന്ദേശം നല്‍കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഷീഡ് ശിക്ഷ വിധിച്ചത്.

2011 മുതല്‍ ന്യൂ സൗത് വെയില്‍സ് പാര്‍ലമെന്റിലെ തീരദേശ പട്ടണമായ കിയാമയെ പ്രതിനിധീകരിച്ച വാര്‍ഡ്, 2021ല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ലിബറല്‍ പാര്‍ട്ടിയിലെ മന്ത്രി സ്ഥാനം രാജിവെച്ചു. പക്ഷേ, പാര്‍ലമെന്റ് വിടാന്‍ വിസമ്മതിക്കുകയും 2023ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2013ലാണ് കേസിനാസ്പദമായ സംഭവം. 18കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ വാര്‍ഡ് യുവാവിനെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് രണ്ടു വര്‍ഷത്തിനുശേഷം ഇയാള്‍ 24കാരനെയും പീഡനത്തിനിരയാക്കി. ആക്രമണത്തിനു ശേഷം മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും താന്‍ തിരിഞ്ഞുവെന്ന് അന്നത്തെ 18 വയസ്സുകാരന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it