Latest News

ടിക് ടോക് പോയെങ്കില്‍ പോട്ടെ, നമുക്ക് 'മിത്രോന്‍' ഉണ്ടല്ലോ

ചൈനിസ് ബന്ധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട മറ്റു പ്രമുഖ ആപ്പുകളായ ഷെയര്‍ഇറ്റ്, എക്‌സെന്‍ഡര്‍ എന്നിവക്കു പകരം ആന്‍ഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ ഫയല്‍സ് ഗോ ആപ് ഉപയോഗിക്കാം.

ടിക് ടോക് പോയെങ്കില്‍ പോട്ടെ, നമുക്ക് മിത്രോന്‍ ഉണ്ടല്ലോ
X

കോഴിക്കോട്: ടികോ ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായതിന്റെ പേരില്‍ വിരല്‍ കടിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ശത്രുരാജ്യമായ ചൈനയുടെ ടിക് ടോക്കിനു പകരം തനി ഭാരതീയനായ മിത്രോന്‍ വീണ്ടും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നു. നേരത്തെ ഈ ആപ്പിനു പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ആപ് നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി ഇതു തള്ളി പ്രസ്താവനയിറക്കി. ജൂണ്‍ ആദ്യവാരം മുതല്‍ മിത്രോന്‍ ആപ് പ്ലേ സ്റ്റോറില്‍ തിരികെയെത്തുകയും ചെയ്തു. ടിക് ടോക് പോലെ വന്‍തോതില്‍ ആളുകളെ ആകര്‍ഷിക്കാന്‍ മിത്രോനിനു കഴിഞ്ഞിട്ടില്ല എന്നത് പോരായ്മയാണെങ്കിലും ടിക് ടോക്കിനു പകരക്കാരനായി മിത്രോന്‍ പ്രചരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതോടൊപ്പം ഫെയ്‌സ്ബുക്കിനു കീഴിലെ ഇന്‍സ്റ്റഗ്രാമും കുറേയൊക്കെ ടിക് ടോക്കിന്റെ കുറവ് പരിഹരിച്ചേക്കും.


ചൈനിസ് ബന്ധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട മറ്റു പ്രമുഖ ആപ്പുകളായ ഷെയര്‍ഇറ്റ്, എക്‌സെന്‍ഡര്‍ എന്നിവക്കു പകരം ആന്‍ഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ ഫയല്‍സ് ഗോ ആപ് ഉപയോഗിക്കാം. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിലെ ബില്‍റ്റ് ഇന്‍ ആയ എയര്‍ഡ്രോപ് സംവിധാനം ഉപയോഗിച്ചും മറ്റു ഫോണുകളിലേക്ക് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. രേഖകള്‍ സ്‌കാന്‍ ചെയ്യാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്യാംസ്‌കാനര്‍ ആപ്പും ചൈനീസ് നിരോധനത്തിന്റെ പേരില്‍ രാജ്യത്ത് അകാല മൃത്യുവിന് ഇരയായി. ഇതിനു പകരമായി മൈക്രോസോഫ്റ്റ് ലെന്‍സ്, അഡോബ് സ്‌കാന്‍ എന്നിവ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതുപോലെ തന്നെ വീട്ടമ്മമാരുടെ ഒഴിവുസമയങ്ങള്‍ കവര്‍ന്നിരുന്ന ഹലോ ആപ്പും ചൈനീസ് നിരോധനത്തില്‍പ്പെട്ട് ഇല്ലാതെയായി. വളരെ കാലമായി ഹലോയെ പുറംതള്ളി സ്ഥാനം നേടാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ നിര്‍മിത ആപ്പായ ഷെയര്‍ചാറ്റ് ഈ അവസരം മുതലെടുക്കുമെന്നാണ് കരുതുന്നത്.


forget about tiktok, we have mitron now



Next Story

RELATED STORIES

Share it