ചത്ത മാനിനെ കറിവച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: ചത്ത മാനിനെ കറിവച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എസ് ഷജിദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം.
ചൂളിയാമല സെക്ഷനില്‍ മേയ് 10നാണ് സംഭവം. വഴിയില്‍ നിന്ന് ലഭിച്ച ചത്ത മാനിനെ വനപാലകര്‍ കൊണ്ടുപോയി കറിവച്ച് കഴിക്കുകയായിരുന്നു എന്നാണ് പറയുന്നത്.ഉദ്യോഗസ്ഥര്‍ മാനിനെ സെക്ഷന്‍ ഓഫിസില്‍ എത്തിച്ച് ഇറച്ചിയാക്കിയെന്നാണ് വിവരം.എന്നാല്‍ ചത്ത മാന്‍ തന്നെയായിരുന്നോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് വിവരം പുറത്തറിയുന്നത്.പിന്നാലെ റേഞ്ച് ഓഫിസര്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.സംഭവം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയിട്ടുണ്ട്.
RELATED STORIES
ദുബായില് ടാങ്കര് ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില് മലയാളമടക്കം നാല് ഭാഷകളില് എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്ജയില് കൂടുതല് സുരക്ഷ ഒരുക്കി ഷാര്ജ പോലിസ്
18 March 2023 8:03 AM GMT