Latest News

കോന്നി വിളക്കുപാറയില്‍ പുലി കെണിയില്‍ കുടുങ്ങി

കോന്നി വിളക്കുപാറയില്‍ പുലി കെണിയില്‍ കുടുങ്ങി
X

പത്തനംതിട്ട: കോന്നി കൊച്ചുക്കോയിക്കല്‍ വിളക്കുപാറയില്‍ പുലി കെണിയില്‍ കുടുങ്ങി. പുലിയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ജനവാസ മേഖലിയില്‍ പുലി ഇറങ്ങിയതോടെ ഭീതിയിലായിരുന്നു ജനങ്ങള്‍. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ മാസം 25നാണ് വനം വകുപ്പ് കെണി വച്ചത്.

കൂട്ടിലകപ്പെട്ട പുലിയുടെ ആരോഗ്യാവസ്ഥ മൃഗഡോക്ടര്‍മാര്‍ പരിശോധിക്കും. അതിനുശേഷം കാട്ടിലേക്ക് തുറന്നുവിടാനാണ് തീരുമാനം.

Next Story

RELATED STORIES

Share it