Latest News

2019 ല്‍ സൗദിയില്‍ 24,000 വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായി

2018 ല്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണം 149000 മായിരുന്നു.

2019 ല്‍ സൗദിയില്‍ 24,000 വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായി
X

ദമ്മാം: 2018 ല്‍ ഇരുപത്തിനാലായിരം വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായതായി സൗദി എന്‍ജിനീയറിംഗ് കൗണ്‍സില്‍ അറിയിച്ചു. അതേസമയം ഇതേ കാലയളവില്‍ മൂവായിരം സ്വദേശി എന്‍ജിനീയര്‍മാര്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചതായും എന്‍ജിനീയര്‍ കൗണ്‍സില്‍ വക്താവ് എന്‍ജിനീയര്‍ അബ്ദുന്നാസിര്‍ അബ്ദുല്ല്വതീഫ് വ്യക്തമാക്കി. ഇതോടെ ആകെ രജിസ്റ്റര്‍ ചെയ്ത എന്‍ജിനീയര്‍മാരില്‍ സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണം മുപ്പത്തിയെട്ടായിരമായി ഉയര്‍ന്നു.

2018 ല്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണം 149000 മായിരുന്നു. വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദിയില്‍ ജോലി ചെയ്യുന്നതിന് 5 വര്‍ഷത്ത അനുഭവ പരിചയം നിര്‍ബന്ധമാണ്. കൂടാതെ എന്‍ജിനീയറിംഗ് പരീക്ഷയില്‍ പങ്കെടുക്കുകയും വേണം.

Next Story

RELATED STORIES

Share it