ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷപം 8,300 കോടി ഡോളറായി വര്‍ധിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷപം മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വ്യാപാരവ്യവസായ വകുപ്പിന്റെ കണക്കില്‍ 2021-22 കാലയളവില്‍ വിദേശനിക്ഷേപം 8,357 കോടി ഡോളറായി വര്‍ധിച്ചു. 2003-2004 കാലത്തെ അപേക്ഷിച്ച് 20 ഇരട്ടി വര്‍ധനയാണ് ഉണ്ടായത്.
മുന്‍ കാലയളവിനെ അപേക്ഷിച്ച് 2021-22ല്‍ 1600 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. യുക്രെയിന്‍ പ്രതിസന്ധിയുണ്ടായിട്ടും വിദേശമൂലധനത്തിന്റെ കടുന്നുവരവില്‍ വലിയ വര്‍ധയുണ്ടായെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഉല്‍പ്പാദനമേഖലയില്‍ 76 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സിങ്കപ്പൂരില്‍നിന്നാണ് കൂടുതല്‍ മൂലധനം രാജ്യത്തെത്തുന്നത്. ആകെയുള്ളതിന്റെ 27 ശതമാനം. യുഎസ്സ് തൊട്ടുപിന്നില്‍ 18 ശതമാനം. മൗറീഷ്യസില്‍ നിന്ന് 16 ശതമാനവും ഉള്‍പ്പെടുന്നു.
കംപ്യൂട്ടല്‍ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ എന്നീ മേഖലകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ആകെയുളളതിന്റെ 25 ശതമാനം. അതില്‍ത്തന്നെ കര്‍ണാടക 53 ശതമാനം, ഡല്‍ഹിയും മഹാരാഷ്ട്രയും 17 ശതമാനവുമായി തൊട്ടുപിന്നിലുമുണ്ട്.
ആകെ മൂലധന നിക്ഷേപത്തില്‍ കര്‍ണാടകയിലേക്ക് 38 ശതമാനമാണ് കടന്നുവരുന്നത്.
RELATED STORIES
'പ്രായം കൂട്ടിക്കാണിച്ച് ഇനി ഇന്‍സ്റ്റഗ്രാമില്‍ കയറാമെന്ന് കരുതേണ്ട'
27 Jun 2022 7:45 PM GMTഒരു കണ്‍പീലിയുടെ നീളം, ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി...
27 Jun 2022 7:25 PM GMTജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്‍...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTപത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു
27 Jun 2022 6:16 PM GMT