Latest News

വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്നു വീണ സംഭവം; സംഘാടകർക്കെതിരേ കേസ്

വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്നു വീണ സംഭവം; സംഘാടകർക്കെതിരേ കേസ്
X

പാലക്കാട്: വല്ലപ്പുഴയിൽ ഫുട്‌ബോൾ ടൂർണമെന്റിനിടെ ​ഗാലറി തകർന്നു വീണ സംഭവത്തിൽ സംഘാടകർക്കെതിരേ കേസെടുത്തു. പരിധിയിൽ കൂടുതൽ ആളുകളെ ഗാലറിയിൽ പ്രവേശിപ്പിച്ചതിനാണ് കേസ്. അപകടത്തിൽ അറുപത്തിരണ്ടോളം പേർക്ക് പരിക്കുണ്ട്. വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ പത്തരയോടെയായിരുന്നു സംഭവം.

മൽസരം കാണാൻ ​ഗാലറിയിരുന്നവർ ഗാലറി തകർന്ന് ആളുകൾ താഴേക്ക് വീഴുകയായിരുന്നു. ഫൈനൽ മത്സരത്തിനു പ്രതീക്ഷിച്ചതിലും ഏറെപ്പേർ എത്തിയതാണു ഗാലറി തകരാൻ കാരണം.

Next Story

RELATED STORIES

Share it