- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോപ്പാ ലീഗ്; ആഴ്‌സണലും അയാക്‌സും പുറത്ത്; വോള്‍വ്‌സും യുനൈറ്റഡും പ്രീ ക്വാര്‍ട്ടറില്‍
ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസിനോട് 2-1ന് തോറ്റാണ് ആഴ്‌സണല്‍ പുറത്തായത്. 2-2 അഗ്രിഗേറ്റിലാണ് ഒളിമ്പിയാക്കോസിന്റെ ജയം.

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ വമ്പന്‍മാര്‍ക്ക് കാലിടറി. ഇംഗ്ലിഷ് ക്ലബ്ബ് ആഴ്‌സണല്‍, ഡച്ച് ക്ലബ്ബ് അയാക്‌സ്, പോര്‍ച്ചുഗ്രീസ് ക്ലബ്ബുകളായ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, എഫ് സി പോര്‍ട്ടോ, സ്‌കോട്ടിഷ് പ്രമുഖര്‍ സെല്‍റ്റിക്ക് എന്നിവര്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസിനോട് 2-1ന് തോറ്റാണ് ആഴ്‌സണല്‍ പുറത്തായത്. 2-2 അഗ്രിഗേറ്റിലാണ് ഒളിമ്പിയാക്കോസിന്റെ ജയം. ആദ്യപാദത്തിലെ എവേ ഗോളാണ് ഒളിംമ്പിയാക്കോസിന് തുണയായത് . ഗെറ്റാഫെയോട് 2-1ന് തോറ്റാണ് അയാകസ് പുറത്തായത്. ഇരുപാദങ്ങളിലുമായി 2-3ന്റെ ലീഡുമായാണ് ഗെറ്റാഫെ പ്രീക്വാര്‍ട്ടറിലേക്ക് കയറിയത്.
എസ്പാനിയോള്‍ രണ്ടാം പാദത്തില്‍ 3-2ന് വോല്‍വ്‌സിനെ തോല്‍പ്പിച്ചെങ്കിലും ആദ്യപാദത്തിലെ നാല് ഗോള്‍ ലീഡാണ് വോള്‍വ്‌സിന് തുണയായത്. ക്ലബ്ബ് ബ്രൂഗ്‌സിനെ 5-0ത്തിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 6-1ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. ഇന്റര്‍ മിലാന്‍ ലുഡോഗോര്‍റ്റസിയെ 2-1നാണ് തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ 2-0ത്തിന്റെ ജയം ഇന്റര്‍ നേടിയിരുന്നു.
സ്‌പോര്‍ട്ടിങ് ലിസ്ബണെ 4-1നാണ് ഇസ്താംപൂള്‍ ബാസകെഹിര്‍ തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ 3-1ന് തോറ്റ തുര്‍ക്കി ടീം രണ്ടാം പാദത്തില്‍ 4-1ന് ജയം കാണുകയായിരുന്നു. എഫ് സി പോര്‍ട്ടോയെ ബയേണ്‍ ലെവര്‍കൂസന്‍ ഇരുപാദങ്ങളിലുമായി 5-2ന് തോല്‍പ്പിച്ചാണ് അവസാന 16 ലേക്ക് ഇടം നേടിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















