Latest News

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന;കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി

ഇവിടെങ്ങളില്‍ നിന്ന് പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന;കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി
X

കോഴിക്കോട്: ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്.നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടി.മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് വന്നതുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്.

ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂള്‍ബാറുകളിലുമായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ഇവിടെങ്ങളില്‍ നിന്ന് പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി.രണ്ട് വര്‍ഷത്തിനിടേ 25 ലക്ഷം രൂപയാണ് ഭക്ഷ്യ സുരക്ഷാ നിയമ ലംഘനത്തിന് കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം പിഴയായി ഈടാക്കിയത്. 249 ക്രിമിനല്‍ കേസുകളും,458 സിവില്‍ കേസുകളും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാസര്‍കോട്, വയനാട് ജില്ലകളിലടക്കം ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.

Next Story

RELATED STORIES

Share it