Latest News

ഭക്ഷ്യ വിഷബാധ; മുപ്പതോളം വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

ഭക്ഷ്യ വിഷബാധ; മുപ്പതോളം വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
X

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയില്‍ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് 5 വിദ്യാര്‍ഥിനികള്‍ക്ക് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് മറ്റ് ഇരുപത്തഞ്ചോളം വിദ്യാര്‍ഥിനികള്‍ക്ക് കൂടി സമാനമായ രീതിയില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. നേരത്തെയും ഇതേ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ റിപോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it