ഭക്ഷ്യവിഷബാധ: പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹോട്ടലുകളിലും ഇതര ഭക്ഷണശാലകളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി. കോര്‍പ്പറേഷന്‍ മേഖലയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ഒരു ടീമും അഡിഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. പിയൂഷിന്റെ നേതൃത്വത്തില്‍ മറ്റൊരു ടീമും ഭക്ഷണശുചിത്വ പരിശോധനയും ബോധവത്കരണവും നടത്തി.
ഹെല്‍ത്തി കേരളയുടെ ഭാഗമായി ജില്ലയിലുടനീളം ഹോട്ടലുകളിലും ഇതര ഭക്ഷണ ശാലകളിലും അതാത് സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടന്നു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ഡി എം ഒ അറിയിച്ചു.
ഡി എസ് ഒ 2 ഡോ സരള നായര്‍ ,ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ വി ആര്‍ ലതിക , നവകേരള കര്‍മ്മ പദ്ധതി 2 നോഡല്‍ ഓഫീസര്‍ ഡോ സി കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT