'പറക്കും സിങ്' മില്‍ഖാ സിങ് അന്തരിച്ചു
ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ അഞ്ചു ദിവസം മുന്‍പ് മരണപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: ലോക കായിക വേദികളില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ സ്പ്രിന്റര്‍ മില്‍ഖാ സിങ് അന്തരിച്ചു. 91 കാരനായ മില്‍ഖാ സിങ് കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ അഞ്ചു ദിവസം മുന്‍പ് മരണപ്പെട്ടിരുന്നു.
മേയ് 20നാണ് മില്‍ഖാ സിങിന് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന പരിശോധനയില്‍ അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ അളവ് കുറയുകയും ചെയ്തു. ഇതോടെ ഐസിയുവിലേക്ക് മാറ്റി.
'ഫ്ളൈയിംഗ് സിങ് ' എന്ന് അറിയപ്പെട്ട മില്‍ഖാ സിങ് 1958ലെയും 1962ലെയും ഏഷ്യന്‍ ഗെയിംസില്‍ നിന്നായി മൊത്തം നാല് സ്വര്‍ണ മെഡലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയത്. 1958 ലെ കോമണ്‍വെല്‍ത്ത് ഗെയിമിലും സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു. 1959 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
മകള്‍ സോണിയ സന്‍വാല്‍ക്കയ്ക്കൊപ്പം ദി റേസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഓംപ്രകാശ് മെഹ്റ 2013 ല്‍ ഭാഗ് മില്‍ഖാ ഭാഗ് എന്ന സിനിമ നിര്‍മിച്ചിരുന്നു.
RELATED STORIES
സംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഅണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMTജാര്‍ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക്...
18 May 2022 5:45 PM GMTതൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍...
18 May 2022 5:39 PM GMTശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMT