Latest News

യുഎഇയില്‍ വെള്ളപ്പൊക്കം: ഏഴ് ഏഷ്യന്‍പ്രവാസികള്‍ മരിച്ചു

യുഎഇയില്‍ വെള്ളപ്പൊക്കം: ഏഴ് ഏഷ്യന്‍പ്രവാസികള്‍ മരിച്ചു
X

ഫുജൈറ: രാജ്യത്തുടനീളം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏഴ് ഏഷ്യന്‍ പ്രവാസികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ കാണാതായ ഏഷ്യന്‍ പ്രവാസികളില്‍ ഒരാളുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തിയതോടെയാണ് മരിച്ചവരുടെ എണ്ണം 7 ആയി ഉയര്‍ന്നത്. ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.

ജീവനും സ്വത്തും സുരക്ഷിതമാക്കാന്‍ പോലിസും റെസ്‌ക്യൂ, ആംബുലന്‍സ് ടീമുകളും ശ്രമം തുടരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഷാര്‍ജയിലും ഫുജൈറയിലുമായി ഇതുവരെ 870 പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലെത്തി.

ഫുജൈറ എമിറേറ്റില്‍ കഴിഞ്ഞ 27 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ആകെ പെയ്ത മഴ ഏകദേശം 221.8 മില്ലിമീറ്റര്‍ വരും.

പേമാരി, വെള്ളപ്പൊക്കം എന്നിവയുടെ ഫലമായി ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഘം ഇതുവരെ 3,897 പേര്‍ക്ക് അഭയം നല്‍കുകയും 870 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

Next Story

RELATED STORIES

Share it