Latest News

ലഹരിക്കെതിരേ ഫ്‌ളാഷ് മോബ്

ലഹരിക്കെതിരേ ഫ്‌ളാഷ് മോബ്
X

പരപ്പനങ്ങാടി: ലഹരിക്കെതിരേ ബോധവത്കരണ ഫ്ളാഷ് മോബുമായി എസ്എന്‍എം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബ് രാസ ലഹരിയുടെ ദൂഷ്യവശങ്ങളിലേക്ക് വെളിച്ചം നല്‍കി. ഇരുപതോളം കുട്ടികള്‍ പങ്കെടുത്ത പരിപാടിക്ക് സ്‌കൂളിലെ നാലായിരം കുട്ടികളും അധ്യാപകരും സാക്ഷികളായി. സൂംബ ഇന്‍സ്ട്രക്ടര്‍ അലീന മാത്യുവിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സുംബാ നൃത്ത പ്രതിരോധവും നടന്നു. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ സ്‌കൗട്ട് ഗൈഡ് ജെആര്‍സി വിദ്യാര്‍ഥികളും അധ്യാപകരായ നിഷാദ്, മിര്‍ഷാദ്, നൗജിഷ് ബാബു, ഷക്കീല ടീച്ചര്‍, റാഹത്ത് ടീച്ചര്‍, ഷഫീക ടീച്ചര്‍, ആരതി ടീച്ചര്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it