Latest News

സൗജന്യ മരുന്ന് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചുമ സിറപ്പ് കഴിച്ച അഞ്ചുവയസ്സുകാരന്‍ മരിച്ചു

സൗജന്യ മരുന്ന് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചുമ സിറപ്പ് കഴിച്ച അഞ്ചുവയസ്സുകാരന്‍ മരിച്ചു
X

സിക്കാര്‍: സൗജന്യ മരുന്ന് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചുമ സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് അഞ്ചുവയസ്സുള്ള കുട്ടി മരിച്ചു.രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഖോരി ബ്രഹ്‌മണന്‍ ഗ്രാമത്തിലാണ് സംഭവം. നിലവില്‍ സിറപ്പ് കഴിച്ച മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 29 ന് രാത്രി 11:30 ഓടെയാണ് കുട്ടിക്ക് സിറപ്പ് നല്‍കിയതെന്ന് സിക്കാറിലെ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.സിറപ്പ് നല്‍കിയതിനുശേഷം രാത്രി വരെ കുട്ടിക്ക് കുഴപ്പമുണ്ടായിരുന്നില്ലെന്നും രാവിലെ ആയപ്പോഴേയ്ക്കും ദോഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്‌കെ ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ അഗര്‍വാള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിന് ശേഷമെ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it