Latest News

കൊവിഡ് 19: പത്തനംതിട്ടയില്‍ അഞ്ച് പേരുടെ ഫലം നെഗറ്റീവ്

രോഗലക്ഷണമുള്ള 24 പേരുടെ പരിശോധന ഫലത്തില്‍ ഇന്ന് ലഭിച്ച അഞ്ചു പേരുടേത് നെഗറ്റീവാണ്. ഏഴ് റിസള്‍ട്ടുകള്‍ കൂടി ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊവിഡ് 19: പത്തനംതിട്ടയില്‍ അഞ്ച് പേരുടെ ഫലം നെഗറ്റീവ്
X

പത്തനംതിട്ട : പത്തനംതിട്ടയില്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . വൈറസ് ബാധിതരായ റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച പുനലൂരിലെ വീട്ടുകാര്‍ക്ക് ഉള്‍പ്പെടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

അതേസമയം കൊവിഡ് 19 ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്‌ ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. നിലവില്‍ ഏഴു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും.

രോഗലക്ഷണമുള്ള 24 പേരുടെ പരിശോധന ഫലത്തില്‍ ഇന്ന് ലഭിച്ച അഞ്ചു പേരുടേത് നെഗറ്റീവാണ്. ഏഴ് റിസള്‍ട്ടുകള്‍ കൂടി ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവരില്‍ 12 പേരുടെ സാമ്പിളുകള്‍ മാര്‍ച്ച് ഒന്‍പതിന് അയച്ചതാണ്. മാര്‍ച്ച് 10 ന് അയച്ച 12 പേരുടെ ഫലം നാളെ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

റൂട്ട് മാപ്പ് തയ്യാറാക്കിയതിന്റെ ഭാഗമായി ഇന്നലെ രാത്രി മാത്രം മുപ്പതോളം കോളുകള്‍ എത്തി. പത്തനംതിട്ടയില്‍ 900 ആളുകളാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ചിലര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പോലിസിന് കൈമാറിയിട്ടുണ്ടന്നും അറിയിച്ചു.


Next Story

RELATED STORIES

Share it