Latest News

മന്ത്രവാദത്തിന്റെ പേരില്‍ ആദിവാസികുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവം; ബിജെപി സര്‍ക്കാര്‍ അന്ധവിശ്വാസം പ്രോല്‍സാഹിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ്

മന്ത്രവാദത്തിന്റെ പേരില്‍ ആദിവാസികുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവം; ബിജെപി സര്‍ക്കാര്‍ അന്ധവിശ്വാസം പ്രോല്‍സാഹിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ്
X

പൂര്‍ണിയ: ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തി ആദിവാസികുടുംബത്തിലെ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മുഫാസില്‍ പോലിസ് സ്‌റ്റേഷന് കീഴിലുള്ള ടെറ്റ്മ പ്രദേശത്താണ് ഈ മാസം ആദ്യം മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടതായും അവരുടെ മൃതദേഹങ്ങള്‍ കത്തിച്ചതായും കണ്ടെത്തിയത്. എന്നാല്‍ സംഭവത്തിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ല.

'ബിജെപി ഭരണത്തിന്‍ കീഴില്‍ അന്ധവിശ്വാസം പ്രോല്‍സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണ്? വിദ്യാഭ്യാസവും സുരക്ഷയും ഈ സര്‍ക്കാരിന് മുന്‍ഗണനയില്ലാത്തത് എന്തുകൊണ്ട്?. കേസിലെ പ്രതികള്‍ മദ്യപിച്ചിരുന്നു. മദ്യം നിരോധിച്ച ഒരു സംസ്ഥാനത്തെ അവസ്ഥയാണിത്. ബീഹാറിലെ ജനങ്ങള്‍ക്ക് വെള്ളമോ സുരക്ഷയോ ലഭിക്കുന്നില്ല, പക്ഷേ മദ്യം എളുപ്പത്തില്‍ ലഭ്യമാണ്.'അഖിലേന്ത്യാ ആദിവാസി കോണ്‍ഗ്രസ് പ്രസിഡന്റ് വിക്രാന്ത് ഭൂരിയ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം തങ്ങള്‍ പൂര്‍ണിയയിലേക്ക് പോയെന്നും ഗ്രാമം മുഴുവന്‍ ഭയത്തിന്റെ അന്തരീക്ഷമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാനും മദ്യനിരോധനം കര്‍ശനമായി നടപ്പിലാക്കാനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it