Latest News

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: സമൂഹ ചിത്രരചനാ മത്സരം നാളെ

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: സമൂഹ ചിത്രരചനാ മത്സരം നാളെ
X

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം സമൂഹ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. തൃശൂര്‍ തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നാളെ വൈകീട്ട് 3.30ന് നടക്കുന്ന സമൂഹ ചിത്രരചന പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പാട്ടുകാരനും ചിത്രകാരനുമായ എങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ മുഖ്യാതിഥിയാകും.

സമൂഹ ചിത്രരചനയ്ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 12ന് ജില്ലയിലെ 18 ബി ആര്‍ സികളിലായി ചിത്രരചനാ മത്സരം നടത്തിയിരുന്നു. ആയിരത്തോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുത്ത കുട്ടികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികളാണ് സമൂഹ ചിത്രരചനയില്‍ പങ്കെടുക്കുക. കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും ഇതേ വേദിയില്‍ വെച്ചുനടക്കും.

Next Story

RELATED STORIES

Share it