- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആവിക്കലില്‍ വീണ്ടും തീവെപ്പ്; നാട്ടുകാര്‍ ഭീതിയില്‍
പാലത്തിനു സമീപത്തെ നെട്ടൂര്‍ വളപ്പില്‍ മൂസയുടെ വീടിനു മുന്നിലെ വിറക് പുരയാണ് കത്തി നശിച്ചത്.

വടകര: മുനിസിപ്പാലിറ്റിയിലെ തീരദേശമേഖലയായ ആവിക്കലില്‍ വീണ്ടും തീവയ്പ്. പാലത്തിനു സമീപത്തെ നെട്ടൂര്‍ വളപ്പില്‍ മൂസയുടെ വീടിനു മുന്നിലെ വിറക് പുരയാണ് കത്തി നശിച്ചത്. വീടിനോട് ചേര്‍ന്ന് അട്ടിയിട്ട വിറകുകളും ടാര്‍പോളിന്‍ഷീറ്റും അഗ്‌നിക്കിരയായി. വരാന്തയിലെ ട്യൂബ് ലൈറ്റും നശിച്ചു. മൂസയുടെ മകനാണ് പുറത്ത് തീയാളുന്നത് കണ്ടത്. വീട്ടുകാരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തീയണക്കുകയായിരുന്നു. ഇക്കഴിഞ്ഞ 27നു പുലര്‍ച്ചെയാണ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കമറുദീന്റെ വീടിന്റെ അടുക്കള ഭാഗത്ത് തീവെപ്പുണ്ടായത്. അടുക്കളവാതിലും വിറകുപുരയും കത്തിനശിച്ചു. ഇതിനു തൊട്ടുമുന്നിലാണ് മൂസയുടെ വീട്. കമറുദീന്റെ വീട്ടിനു പിന്നില്‍ തീയാളുന്നത് മൂസയുടെ വീട്ടുകാരാണ് ആദ്യം കണ്ടത്. പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഈ പ്രദേശത്തു വീണ്ടും തീവെപ്പുണ്ടായത് നാട്ടുകാരില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ സംഭവം അറിഞ്ഞ ഉടന്‍ വടകര പോലിസ് സ്ഥലത്തെത്തി. തീവെപ്പ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















