Latest News

'ആള് മാറി പരിശോധന'; ഒടുവില്‍ ക്ഷീണം തീര്‍ക്കാന്‍ പുഷ്പരാജ് ജെയിന്റെ വീട്ടിലും ഓഫിസിലും ആദായ നികുതിക്കാരെത്തി

ആള് മാറി പരിശോധന; ഒടുവില്‍ ക്ഷീണം തീര്‍ക്കാന്‍ പുഷ്പരാജ് ജെയിന്റെ വീട്ടിലും ഓഫിസിലും ആദായ നികുതിക്കാരെത്തി
X

ലഖ്‌നോ: ബിജെപിയെ സംബന്ധിച്ചിടത്തോളം ഇഡിയും ആദായനികുതി വകുപ്പും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും എതിരാളികളെ ഒതുക്കുന്നതിനുള്ള ചില ഏജന്‍സികള്‍ മാത്രം. ആവശ്യം അതായതുകൊണ്ട് ചില നീക്കങ്ങള്‍ പാളുക സ്വാഭാവികംമാത്രം. അത്തരമൊരു നീക്കമാണ് ഇപ്പോള്‍ ദേശീയ അടിസ്ഥാനത്തില്‍ ശ്രദ്ധനേടുന്നത്.

യുപിയിലെ കന്നൗജില്‍ സുഗന്ധവസ്തു വ്യവസായിയായ പുഷ്പരാജ് ഗോയലിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. അദ്ദേഹത്തിന്റെ വീട്ടിലും ഓഫിസിലും അടക്കം അമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. സുഗന്ധവസ്തു വ്യാപാരിയായ പുഷ്പരാജിന് ഡല്‍ഹിയിലും മുംബൈയിലും യുപിയിലെ വിവിധ നഗരങ്ങളിലും വ്യവസായ കേന്ദ്രങ്ങളും വ്യാപാര കേന്ദ്രങ്ങളുമുണ്ട്. എസ് പിക്കുവേണ്ടി അദ്ദേഹം ഒരു സുഗന്ധവസ്തുവും നിര്‍മിച്ചു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുന്നതിന്റെ ഭാഗമാണ് സമാജ് വാദി പാര്‍ട്ടിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന പുഷ്പരാജ് ജെയിന്റെ വ്യാപാര കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. അതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

എന്നാല്‍ ഈ റെയ്ഡിന്റെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കന്നൗജിലെ മറ്റൊരു ജെയിന്റെ, പുയൂഷ് ജെയിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അവിടെ നിന്ന് 196 കോടി രൂപയും 23 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. എസ് പിയുടെ കള്ളപ്പണമാണ് ഇതെന്നായിരുന്നു ബിജെപിയുടെ ആരോപണം. കന്നൗജിലെ പിയൂഷ് ജെയിന്റെ വസതിയില്‍നിന്നാണ് ഇത്രയും പണം പിടിച്ചെടുത്തത്. ഇയാളും സുഗന്ധവസ്തുവ്യാപാരിയാണ്.

പണം പിടിച്ചെടുത്ത സംഭവം പുറത്തുവന്നതോടെ എസ് പിയുടെ കള്ളി വെളിച്ചത്തായി എന്ന് ബിജെപിക്കാര്‍ ആരോപിച്ചു. പിയൂഷ് ഗോയലാണ് എസ്പിക്കുവേണ്ടി പുതിയൊരു സുഗന്ധവസ്തു ഉണ്ടാക്കിയതെന്നുവരെ ബിജെപി ആരോപിച്ചു.

വാര്‍ത്ത പുറത്തുവന്ന് ഏതാനും സമയത്തിനുളളില്‍ അഖിലേഷ് യാദവ് തിരിച്ചടിച്ചു. തങ്ങളുമായി ബന്ധമുള്ളയാള്‍ പിയൂഷ് ജെയിനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹം ബിജെപിക്കാരനാണെന്നും ആരോപിച്ചു. ബിജെപി അംഗീകരിച്ചിട്ടില്ല.

തുടര്‍ന്നാണ് യഥാര്‍ത്ഥ ജെയിനെത്തേടി ആദായനികുതിക്കാരെത്തിയത്. പുഷ്പരാജ് ജെയിനെത്തേടിയിറങ്ങിയവര്‍ തെറ്റി പിയൂഷ് ജെയിന്റെ വീട്ടിലെത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.

Next Story

RELATED STORIES

Share it