Latest News

ഗസയിലെ ആശുപത്രികളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ധനയെന്ന് കണക്കുകള്‍

ഗസയിലെ ആശുപത്രികളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ധനയെന്ന് കണക്കുകള്‍
X

ഗസ: ഗസയിലെ ആശുപത്രികളില്‍ മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകള്‍. ഗസ സ്ട്രിപ്പിലുടനീളം 1.9 ദശലക്ഷം ആളുകളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിച്ചതായി എക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവൃത്തി ഏജന്‍സി സ്ഥിരീകരിച്ചു.

അതേസമയം, ഗസ സിറ്റിയില്‍ 16 പേര്‍ ഉള്‍പ്പെടെ പുലര്‍ച്ചെ മുതല്‍ 20 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. അല്‍-ഷാബിയ കവലയ്ക്ക് സമീപമുള്ള അവരുടെ വീട്ടില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. കൊല്ലപ്പെട്ട അല്‍-ഹദ്ദാദ് കുടുംബത്തിലെ അഞ്ചുപേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഗസ നഗരത്തിന് തെക്ക് ഭാഗത്തുള്ള അല്‍-മഗ്രഖ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം സിവിലിയന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ഫലസ്തീന്‍കാരന്‍ മരിച്ചതായി അല്‍-ഔദ ആശുപത്രി സ്ഥിരീകരിച്ചു. നഗരത്തിന് തെക്ക് പടിഞ്ഞാറുള്ള തെല്‍ അല്‍-ഹവയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ റെഡ് ക്രസന്റ് റിപോര്‍ട്ട് ചെയ്തു. അതേസമയം ,ആശുപത്രികളില്‍ േേരാഗികളെ പരിചരിക്കുന്നതിനാവശ്യമായ സേവനങ്ങള്‍ ഒന്നു തന്നെയില്ലെന്നും ഇത് മരണസാധ്യത വര്‍ധിപ്പിക്കുകയാണെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it